Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Street Attack

Alappuzha

തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ം: അ​ഞ്ചു​വ​യ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

ഹ​രി​പ്പാ​ട്: കു​മാ​ര​പു​ര​ത്ത് വീ​ട്ടു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന അ​ഞ്ചു​വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ക്രൂ​ര​മാ​യി ക​ടി​ച്ചു​ പ​രി​ക്കേ​ൽ​പ്പി​ച്ചു. കു​മാ​ര​പു​രം ആ​റാം വാ​ർ​ഡ് താ​മ​ല്ലാ​ക്ക​ൽ പു​ത്ത​ൻ​പ​റ​മ്പി​ൽ അ​ഖി​ൽ​വി​ശ്വം-ദി​വ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ദ്വി​ക് (5) ആ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ക​രു​വാ​റ്റ എം​ജി​എം സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ് അ​ദ്വി​ക്. ഇ​ന്ന​ലെ വൈ​കി​ട്ട് സ്കൂ​ളി​ൽനി​ന്നും വീ​ട്ടി​ലെ​ത്തി​യശേ​ഷം മു​റ്റ​ത്ത് സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. ഓ​ടി​യെ​ത്തി​യ നാ​യ കു​ട്ടി​യെ ചാ​ടി​വീ​ണ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മു​ഖ​ത്തും ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും അ​ദ്വി​കി​ന് ആ​ഴ​ത്തി​ൽ ക​ടി​യേ​റ്റി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ ബ​ന്ധു​ക്ക​ളും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്നാ​ണ് നാ​യ​യെ ഓ​ടി​ച്ച​ത്. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കുശേ​ഷം വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

താ​മ​ല്ലാ​ക്ക​ലി​ൽ തെ​രു​വു​നാ​യശ​ല്യം രൂ​ക്ഷം

ഹ​രി​പ്പാ​ട്: താ​മ​ല്ലാ​ക്ക​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. മു​ൻ​പും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ്ര​ദേ​ശ​ത്ത് നാ​യ​യു​ടെ ക​ടി​യേ​റ്റി​ട്ടു​ണ്ട്. റോ​ഡ​രി​കു​ക​ളി​ൽ ഉ​രു​ട്ടു​വ​ണ്ടി​ക​ളി​ലും താ​ത്കാലി​ക ഷെ​ഡു​ക​ളി​ലു​മാ​യി അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി ഇ​റ​ച്ചി​ക്ക​ട​ക​ളാ​ണ് പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന വി​ല്ല​ൻ.

ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽനി​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി റോ​ഡ​രി​കി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ത​ള്ളു​ന്ന അ​റ​വു​മാ​ലി​ന്യ​ങ്ങ​ൾ തി​ന്നാ​നാ​യി തെ​രു​വു​നാ​യ്ക്ക​ൾ ഇ​വി​ടെ ത​മ്പ​ടി​ക്കു​ന്നു. ഇ​വ പ​ല​പ്പോ​ഴും അ​ക്ര​മാ​സ​ക്ത​രാ​യി കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും കു​ട്ടി​ക​ളെ​യും ഓ​ടി​ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഇ​ത്ത​രം അ​ന​ധി​കൃ​ത ഇ​റ​ച്ചി​ക്ക​ട​ക​ൾ​ക്കെ​തി​രെ​യും തെ​രു​വു​നാ​യ ശ​ല്യ​ത്തി​നെ​തി​രെ​യും ത​ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​നും ആ​രോ​ഗ്യവി​ഭാ​ഗ​ത്തി​നും നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

Latest News

Corehub Up